ചെറുപുഴ:ടൂറിസം സംരംഭകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് റെസ്പോൺസിബിൾ ആന്റ് എക്സ്പിരിമെൻറൽ ടൂറിസം എന്റർപ്രണേഴ്സ് ഓഫ് മലബാർ , ചെറുപുഴ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വടക്കെ മലബാറിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനായി ചേസിംഗ് മൺസൂൺ എന്ന പേരിൽ സാഹസിക ടൂറിസം പരിപാടി സംഘടിപ്പിക്കും.പരിപാടിയുടെ ഉദ്ഘാടനം 25ന് ഉച്ചക്ക് 2.30ന് പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവ്വഹിക്കും.റിട്ട. ബ്രിഗേഡിയർ ടി.സി.അബ്രാഹം അദ്ധ്യക്ഷത വഹിക്കും..ഡി.ടി.പി.സി.സെക്രട്ടറി ജിജേഷ് കുമാർ മുഖ്യാതിഥിയാവും. മലയോരത്തെ പ്രകൃതിദത്ത ടൂറിസം, കേന്ദ്രങ്ങൾ,സംസ്കാരം, തനത് ഭക്ഷണം,വാട്ടർ സ്പോട്സ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, ഹിൽ ട്രെക്കിംഗ് എന്നിവ പരിചയപ്പെടുത്തുന്നനാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഇതോടൊപ്പം ടൂറിസം രംഗത്തെ നവസംരംഭകർക്കുള്ള പരിശീലനം നൽകുമെന്നും ഭാരവാഹികളായ മോഹൻകുമാർ നാരന്തട്ട, എ.എം.രാജീവൻ, രാഹുൽ നാരായണൻ, ജോസ് അഗസ്റ്റിൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |