വർക്കല: പാപനാശം വള്ളക്കടവ് ആലിയിറക്കം കുന്നിൻ മുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനത്തിൽ കാർ അപകടത്തിൽപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. വർക്കല സ്വദേശികളായ നാല് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. കുന്നിന്റെ മുകളിൽ നിന്നു 50 അടിയോളം താഴ്ചയിലേക്ക് വീണേക്കാവുന്ന രീതിയിൽ വാഹനം ഓടി്ക്കുകയായിരുവെന്നും യുവാക്കൾ മദ്യലഹരിയിലായിരുന്നുവെ
വർക്കല പൊലീസ് പറഞ്ഞു. മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻഭാഗം കുന്നിന്റെ ചരിവിൽ ഇടിച്ചു കുടുങ്ങി നിന്നതിനാൽ വലിയൊരു അപകടം ഒഴിവായി. നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ വലത് ഭാഗത്തെ ഡോറുകളിൽ കൂടി യുവാക്കളെ പുറത്തെടുത്തു. വർക്കല ഫയർ ആന്റ് റെസ്ക്യു ടീം സ്ഥലത്തെത്തി റോപ് ഉപയോഗിച്ച് റിക്കവറി വാഹനത്തിന്റെ സഹായത്തോടെ കെട്ടി വലിച്ചാണ് കാർ നീക്കിയത്. മദ്യപിച്ചു അലക്ഷ്യമായി വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് വർക്കല എസ്.എച്ച്.ഒ പ്രവീൺ ജെ.എസ് പറഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |