തലശ്ശേരി: 2023ലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി തലശ്ശേരി സ്റ്റേഷനുള്ള പൊൻതൂവലായി. എ.ഡി.ജി.പി അദ്ധ്യക്ഷനായ സമിതിയാണ് മികച്ച സ്റ്റേഷനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷവും മികച്ച പ്രവർത്തനങ്ങളാണ് തലശ്ശേരി സ്‌റ്റേഷൻ നടത്തിയത്.കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി സ്റ്റേഷനാണ് രണ്ടാം സ്ഥാനം. പുന്നപ്ര സ്റ്റേഷനും പാലക്കാട്ടെ ടൗൺ നോർത്ത് സ്റ്റേഷനും മൂന്നാം സ്ഥാനം പങ്കിട്ടു.
2024ൽ മുപ്പതിലധികം കാപ്പ കേസുകളിൽ നടപടി സ്വീകരിച്ചതായി ഇൻസ്‌പെക്ടർ ബിനു തോമസ് പറഞ്ഞു.ജനസാന്ദ്രതയേറിയ തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി വില്ലേജുകളാണ് സ്റ്റേഷന്റെ അധികാരപരിധി.
ഒന്നാംസ്ഥാനത്തിലെത്തിച്ചത്
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങൾ
ക്രമസമാധാനപാലനം
അടിസ്ഥാന സൗകര്യങ്ങൾ
സോഫ്റ്റ്‌വേറുകളിൽ കൃത്യ വിവരങ്ങൾ
കേസുകളിൽ കൃതമായി കുറ്റപത്രം
പൊതുജനങ്ങൾക്ക് മികച്ച സേവനം
അറസ്റ്റ്
കേസന്വേഷണം
അന്വേഷണ പുരോഗതി
പരാതി പരിഹാരം
പരാതിക്കാരോടുള്ള പെരുമാറ്റം
കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടി
മറ്റു ജനക്ഷേമ പ്രവർത്തനങ്ങൾ.
ചരിത്രം അടയാളപ്പെടുത്തിയ സ്റ്റേഷൻ
നക്സൽബാരി മൂവ്‌മെന്റിന്റെ ഭാഗമായി സംസ്ഥാനത്ത് ആക്ഷൻ നടത്തിയ ആദ്യ പൊലീസ് സ്റ്റേഷനാണ് തലശ്ശേരിയിലേത്.
1899ൽ മദ്രാസ് സർക്കാരാണ് സ്വകാര്യ കെട്ടിടത്തിൽ സ്റ്റേഷൻ സ്ഥാപിച്ചത്. 1984 ആഗസ്റ്റ് നാലിന് തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. നേരത്തേ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഇപ്പോൾ ട്രാഫിക് യൂണിറ്റാണ് . പഴയ സ്റ്റേഷൻ കെട്ടിടം പൈതൃക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ചു.പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് നക്സൽ ആക്രമണശ്രമമുണ്ടായത്.
തലശ്ശേരി പൊലീസ് സ്റ്റേഷൻ @ 2024
260 മയക്ക്മരുന്ന് കേസ്സുകൾ പിടികൂടി
11 പേർ കാപ്പ കേസിൽ
48 പേർക്ക് നല്ല നടപ്പ്
8എട്ട് കവർച്ച കേസുകൾ തെളിയിച്ചു
13 മോഷ്ടാക്കളെ ജയിലിലാക്കി
1,79,00,000 രൂപയുടെ കള്ള പണം പിടികൂടി
100 വാറണ്ട് പ്രതികൾ പിടിയിൽ
0 കൊലപാതകം
950 മോട്ടോർ വാഹന കേസ്
120 പൊതുജനശല്യക്കേസ്
50 മദ്യപിച്ച് വാഹനമോടിച്ചതിനുള്ള കേസ്
37 കരുതൽ നടപടി
ഉദ്യോഗസ്ഥർ 79
തൊട്ടിൽപ്പാലം സ്വദേശിയായ ബിനു തോമസാണ് ആറുമാസമായി സ്റ്റേഷൻ ഇൻസ്‌പെക്ടർ. ഇപ്പോൾ മൂന്ന് എസ്.ഐ.മാരുൾപ്പെടെ 79 ഉദ്യോഗസ്ഥരാണുള്ളത്.എം.അനിൽ, ബിജു ആന്റണി എന്നിവരായിരുന്നു 2023ൽ ഇൻസ്‌പെക്ടർമാർ..2023 സെപ്തംബർ മുതൽ വി.വി. ദീപ്തിയാണ് സബ് ഇൻസ്പക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |