കണ്ണൂർ: ശ്രീ ഭക്തിസമൃദ്ധി യോഗത്തിന്റെ ആഭിമുഖ്യത്തിൽ കർക്കിടകവാവ് ദിനത്തിൽ ഈ വർഷത്തെ അമാവാസി ശ്രാദ്ധം ആഗസ്റ്റ് മൂന്നിന് രാവിലെ ആറ് മുതൽ കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ആചരിക്കും.പിതൃതർപ്പണം, തിലഹവനം,പ്രതിമാ സങ്കല്പം,ക്ഷേത്ര പിണ്ഡം മുതലായ പിതൃകർമ്മങ്ങൾ നടത്താൻ സുന്ദരേശ്വര ക്ഷേത്രസന്നിധിയിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാ രവാഹികൾ അറിയിച്ചു.അന്നേദിവസം രാവിലെ ആറ് മുതൽ ബലിക്രിയ ആരംഭിക്കും.തർപ്പണം ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം തർപ്പണം രശീതി മുൻകൂട്ടി വാങ്ങുവാനുള്ള സൗകര്യമുണ്ട് .തിരക്ക് ഒഴിവാക്കുന്നതിനായി തർപ്പണ രശീതി കൈപ്പറ്റിയവർ ക്ഷേത്രത്തിൽ എത്തിയ ഉടൻതന്നെ ക്യൂ നിന്ന് തർപ്പണപന്തലിൽ പ്രവേശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |