പയ്യാവൂർ: കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി കണ്ണൂർ ജില്ല പ്രസിഡന്റായി ഫൽഗുനൻ മേലേടത്തിനെയും ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി സണ്ണി നീണ്ടൂരിനെയും തിരഞ്ഞെടുത്തു. ജയപ്രകാശ് കാവുമ്പായി, സിബി പുളിച്ചമാക്കൽ (വൈസ് പ്രസിഡന്റുമാർ), മാത്തുക്കുട്ടി പാലയ്ക്കൽ, ഷിജോ ചാക്കലമുറി, കെ.ജി കാർത്തികേയൻ (സെക്രട്ടറിമാർ), കെ. പ്രമോദ് (ട്രഷറർ), എം.സി ജോസ്, ജെയിംസ് മാണിശ്ശേരി, കെ. ബിനോജ് (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ), സന്തോഷ് കീഴ്പ്പള്ളി (കേരള യൂത്ത്ഫ്രണ്ട് കോ ഓർഡിനേറ്റർ), പി.ജെ ജോസഫ് (കേരള കർഷക യൂണിയൻ) എ.കെ രാജപ്പൻ (കെ.ടി.യു.സി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഇരിട്ടി മാരാർജി ഭവനിൽ നടന്ന തിരഞ്ഞെടുപ്പും നേതൃയോഗവും പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ഡോ. ദിനേശ് കർത്താ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പ്രഫ.ബാലു ജി വെള്ളിക്കര, ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, രാജു തോമസ്, സജി, അപ്പു, ബിജു മാങ്ങോട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |