പാനൂർ:പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പുതുതായി നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന്റെ ശിലാസ്ഥാപനം വള്ള്യായി നവോദയക്കുന്നിൽ കെ.പി. മോഹനൻ എം.എൽ.എ. ശിലാസ്ഥാപനം നിർവഹിച്ചു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ എൻ.പ്രസീത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി.ശശിധരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് അസി.എക്സിക്യൂട്ടീവ് എൻജിനീയർ എ.ലെജിത പദ്ധതി വിശദീകരിച്ചു. ബി.ഡി.ഒ ടി.ഡി.തോമസ് സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.കെ.ബിനീഷ് നന്ദിയും പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി.സന്തോഷ്, പി.സതി, കെ.പി.യൂസഫ്, ഷീജ കാരായി, മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സത്യൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.രിജൂല എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |