ഗാന്ധിജിയുടെ മയ്യഴി സന്ദർശന വാർഷികം
Monday 13 January 2025 8:59 PM IST
മാഹി: ഗാന്ധിജിയുടെ മയ്യഴി സന്ദർശനത്തിന്റെ 90ാം വാർഷികം സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ ആഘോഷിച്ചു. പുത്തലം ക്ഷേത്രത്തിലെ ആൽത്തറക്ക് സമീപം നടന്ന പരിപാടിയിൽ സി എസ്.ഒ ചെയർമാൻ കെ.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി വി.രാജൻ പെരിങ്ങാടി അനുസ്മരണപ്രഭാഷണം നടത്തി. കെ.രാധാകൃഷ്ണൻ, കെ.എം.പവിത്രൻ, പി.കെ രാജേന്ദ്രകുമാർ, എൻ.മോഹനൻ, കെ.രവീന്ദ്രൻ, കെ.പ്രശോഭ് സംസാരിച്ചു.ഗാന്ധിജി സന്ദർശനം നടത്തിയ പുത്തലം ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിൽ നടന്ന ഗാന്ധി സ്മൃതിയിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച ഗാന്ധിയൻ കെ.പി.എ.റഹിം മാസ്റ്റരുടെ ആറാം ചരമവാർഷികവും ഇതോടനുബന്ധിച്ച് ആചരിച്ചു.