ചായ്യോത്ത്: സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി ) ജില്ലാ സഹവാസ ക്യാമ്പിന് ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് തുടക്കമാവും. ഈ മാസം 17 വരെയാണ് ക്യാമ്പ് പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ 41 സ്കൂളുകളിലെ 400 ഓളം കേഡറ്റുകളും 100 ഓളം ഒഫീഷ്യലുകളും ക്യാമ്പിൽ പങ്കെടുക്കും.ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ ഉദ്ഘാടനം ചെയ്യും. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അദ്ധ്യക്ഷത വഹിക്കും. പതിനാലിന് സുരേഷ് പള്ളിപ്പാറയും പൊലിസ് അദ്ധ്യാപക കലാകാരൻമാരും ചേർന്ന് ഒരുക്കുന്ന ഗാനമേള 15ന് സിനിമാതാരം ഉണ്ണിരാജ്. ഉണ്ണികളും കുട്ടികളും പരിപാടിയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |