യുവതിയെ അപമാനിച്ച അന്യസംസ്ഥാനതൊഴിലാളി അറസ്റ്റിൽ

Monday 24 February 2025 9:37 PM IST

തളിപ്പറമ്പ്: സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാനക്കാരനായ യുവാവ് അറസ്റ്റിൽ കർണാടക ഗുങ്കര തേൻഗുണ്ടി സ്വദേശിയും കുറുമാത്തൂർ ചൊറുക്കളയിൽ താമസക്കാരനുമായ മല്ലപ്പ എന്ന മല്ലു (24) ആണ് അറസ്റ്റിലായത് .കൽപ്പണിക്കാരനായ ഇയാൾ ചൊറുക്കളയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെത്തിയതായിരുന്നു യുവതി. ഈ സ്ഥാപനത്തിന്റെ മുകൾ നിലയിലാണ് മല്ലപ്പ ഉൾപ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ത്. അവിടെ നിന്നിറങ്ങി വന്ന് യുവതിയ അപമാനിക്കാൻ ശ്രമിച്ചതായാണ് പരാതി യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് മല്ലപ്പയെ അറസ്റ്റ് ചെയ്തു‌. കോടതി ഇയാളെ റിമാൻഡ് ചെയ്തു.