ആറളം ആർ.ആർ.ടി.ഓഫീസിലേക്ക് സി.പി.ഐ മാർച്ച്
Monday 24 February 2025 10:36 PM IST
ഇരിട്ടി:ആറളത്ത് .കാട്ടാന അക്രമത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറളം ഫാം ബ്ലോക്ക് പതിമൂന്നിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടി ഓഫീസിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ ദിവസം പതിമൂന്നാം ബ്ലോക്കിലെ കരിക്കൻ മുക്കിൽ വെള്ളിയും ലീലയും കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. ജില്ലാ അസി.സെക്രട്ടറി കെ.ടി.ജോസ് ഉദ്ഘാടനം ചെയ്യ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.ബി ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അഡ്വക്കറ്റ് വി ഷാജി, മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ ,സന്തോഷ് പാലക്കൽ, എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.കെ.കരുണാകരൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം എ.കെ ഷീജൻ നന്ദിയും പറഞ്ഞു.ഷിജു, സുജാത ,പി.എ.സജി, കെ.പി.പത്മനാഭൻ , ബിനോജ് എന്നിവർ നേതൃത്വം നൽകി.