ദേശാഭിമാനി അമ്മിഞ്ഞിക്കോട് ജേതാക്കൾ

Wednesday 12 March 2025 9:46 PM IST

ചെറുവത്തൂർ:ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ചെറുവത്തൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാനതല വടംവലി മത്സരത്തിൽ ദേശാഭിമാനി അമിഞ്ഞിക്കോട് ഒന്നാം സ്ഥാനവും ഓൾഡ് യോദ്ധ കബഡി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വടംവലി മത്സരം പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ലാ ജോയിന്റെ സെക്രട്ടറി ജംഷാദ് അലി മലപ്പുറം ഉദ്ഘാടനം ചെയ്തു. സി പി.എം ജില്ലാ കമ്മിറ്റിയംഗം രജീഷ് വെള്ളാട്ട് സമ്മാനദാനം നിർവഹിച്ചു.

സംഘാടക സമിതി എ.വി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള ,ഹെഡ് ലോഡ് ആൻ‌ഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.മോഹനൻ, സി.ഐ.ടി.യു ചെറുവത്തൂർ ഏരിയ സെക്രട്ടറി കയനി കുഞ്ഞിക്കണ്ണൻ , സി.വി.പത്മനാഭൻ, സി.കൃഷ്ണൻ, എം.പങ്കജാക്ഷൻ, വി.വി.രതിഷ്ബാബു, സംഘാടക സമിതി ജനറൽ കൺവീനർ പി.സുരേശൻ എന്നിവർ സംസാരിച്ചു.