പ്രതിഷ്ഠാ മഹോത്സവം ഫണ്ട് ശേഖരണം

Friday 28 March 2025 9:17 PM IST

കാഞ്ഞങ്ങാട് : പുതിയ കണ്ടം ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം കരസ്ഥല പുന:പ്രതിഷ്ഠാ മഹോത്സവം ഏപ്രിൽ 29 മുതൽ മേയ് 4 വരെ നടക്കും. ഇതിനായുളള ഫണ്ട് ഉദ്ഘാടനം വ്യവസായ പ്രമുഖൻ ഗണപതി ഭട്ട് മാവുങ്കാൽ നിർവ്വഹിച്ചു. ബ്രോഷർ അഡ്വ: ടി കെ സുധാകരൻ റിട്ട.. ഡെപ്യൂട്ടി തഹസിൽദാർ എൻ. ബാലകൃഷ്ണൻ ആചാരിക്ക് നൽകി പുറത്തിറക്കി. സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം ന്യൂ ഇന്ത്യൻ ഗ്ലാസ്സ് ഉടമ പരേഷ് നിർവ്വഹിച്ചു. സമ്മാന പദ്ധതിയുടെ ബമ്പർ സമ്മാനം നൽകിയ സജീഷ ജ്വല്ലറി ഉടമ സതീശൻ രാവണേശ്വരം ഗ്രാമകമ്മിറ്റി ബാലകൃഷ്ണന് കൈമാറി . ചെയർമാൻ രാമകൃഷ്ണൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പുരുഷോത്തമൻ , സെക്രട്ടറി സതീശൻ, വാർഡ് മെമ്പർ എം.വി. മധു, വിശ്വംഭരൻ, പ്രേംകുമാർ ,സുധീന്ദ്രൻ, പ്രസാദ്, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.ഗണേശൻ സ്വാഗതവും രാജൻ ബേഡകം നന്ദിയും പറഞ്ഞു.