നീലേശ്വരം പൊതുജന വായനശാലക്ക് ബാലബോധിനി പുരസ്കാരം
നീലേശ്വരം: പ്ലാറ്റിനം ജൂബിലി വർഷത്തിൽ പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം മികച്ച സാമൂഹ്യ സേവനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള ബാലബോധിനി പുരസ്കാരം നേടി. പ്രശസ്തി പത്രവും മെമന്റോയും 11, 111 രൂപയുടെ കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.അതിയാമ്പൂർ ബാലബോധിനി വായനശാല ഗ്രന്ഥാലയത്തിൽ അതിയാമ്പൂരിലെ പി.മാണി അമ്മയുടെയും കെ.പി.കുഞ്ഞമ്പു നായരുടെയും സ്മരണയ്ക്ക് മക്കൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന് ലഭിച്ച പി. എൻ.പണിക്കർ പുരസ്കാര തുകയും ചേർത്ത് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ഏപ്രിൽ അവസാനവാരം നടക്കുന്ന ബാലബോധിനി വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പുരസ്കാരസമിതി യോഗത്തിൽ ഡോ.പി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.കെ പനയാൽ, പി.വേണുഗോപാലൻ, വി.ഗോപി, എ.കെ.ആൽബർട്ട്, സി ശശിധരൻ, എൻ.ഗീത, അഡ്വ.പി.അപ്പുക്കുട്ടൻ എന്നിവർ സംബന്ധിച്ചു