ചെറുവത്തൂർ ശുചിത്വ ടൗണായി പ്രഖ്യാപിച്ചു

Friday 28 March 2025 9:27 PM IST

ചെറുവത്തൂർ : മാലിന്യ മുക്തം ജനകീയ കാമ്പയിനിന്റെ ഭാഗമായി ചെറുവത്തൂർ ടൗൺ മാലിന്യ മുക്തമാക്കി ശുചിത്വ ടൗണായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി.പ്രമീള ഹരിത ശുചിത്വ ചെറുവത്തൂർ ടൗണിന്റെ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് പി വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ പ്രതിജ്ഞയോടെയാണ്ചടങ്ങ് ആരംഭിച്ചത്. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പി.പത്മിനി, കെ.രമണി , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.വനജ, അസിസ്റ്റൻഡ് സെക്രട്ടറി കെ.വി.വിനയരാജ് , ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പി.വി.ദേവരാജൻ എന്നിവർ സംസാരിച്ചു. പ്രഖ്യാപനത്തിന് മുമ്പായി ചെറുവത്തൂർ ടൗണിൽ രാത്രികാല ശുചീകരണം നടത്തി. ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, സന്നദ്ധപ്രവൃത്തകർ, ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പക്ടർ പി.കെ.മധു സ്വാഗതവും പഞ്ചായത്ത് എച്ച്.ഐ അഭിജിത്ത് നന്ദിയും പറഞ്ഞു.