പുഴയിലേക്ക് വീണത് ബന്ധുവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ
കാസർകോട്: പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിലെ ഫാൽക്കൺ ടെക്സ്റ്റയിൽ ഷോപ്പ് ഉടമ പി.കെ.അബ്ദുൽ അസീസിന്റെയും അസ്മയുടെയും മകനായ സാദിഖ് കരിപ്പോടിയിൽ പുതുതായി പണിയുന്ന വീട് നിർമ്മാണത്തിന്റെ തിരക്കിലായിരുന്നു.നാട്ടിലുള്ളപ്പോൾ പകൽ സമയം വീട് നിർമ്മാണസ്ഥലത്ത് നിന്ന ശേഷം രാത്രി പട്ളയിലെ ഭാര്യ സഹോദരങ്ങളുടെ വീട്ടിൽ മക്കളോടൊപ്പമാണ് കഴിഞ്ഞിരുന്നത്.
ഇന്നലെ രാവിലെ ഒൻപതരയോടെ മധൂർ പട്ല മൊഗർ അരമന വളപ്പിലെ ഭാര്യ ഫർസാനയുടെ വീട്ടിൽ നിന്നും ടോട്ടടുത്ത ഭാര്യ സഹോദരന്റെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സാദിഖ് പുഴയിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരൻ മൊയ്‌ദു (35)മൊയ്തു രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുഴയിൽ വീണെങ്കിലും ഇലക്ട്രിക്ക് പോസ്റ്റിൽ അള്ളിപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. സാദിഖിന്റെ ഭൗതീകശരീരം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ കോട്ടിക്കുളം ഗ്രാൻഡ് ജുമാമസ്ജിദിൽ ഖബറടക്കും.
മക്കൾ:ഫാദിൽ സൈൻ(നാലാം ക്ലാസ്സ്, പാലക്കുന്ന് ഗ്രീൻ വുഡ്സ് സ്‌കൂൾ) നിയാ ഫാത്തിമ( ഒന്നാം ക്ലാസ്സ്, കോട്ടിക്കുളം നൂറുൽ ഹുദാ സ്‌കൂൾ), ആമിന. സഹോദരങ്ങൾ: സമീർ, സവാദ് (ഇരുവരും ദുബായ്) ഷംസുദ്ദിൻ(വൈറ്റ് ഹൗസ് ഷോപ്പ്, ഉദുമ) സബാന (പാക്യാര).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |