
പയ്യാവൂർ: ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്‌കൂൾ റോവർ റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിലും പരിസരങ്ങളിലും ശുചീകരണം നടത്തി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ക്രമപ്രകാരം നീക്കം ചെയ്തു. പയ്യാമ്പലം ബീച്ച് ക്ലീനപ്പ് ഡ്രൈവ് ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പയ്യാമ്പലം വാർഡ് കൗൺസിലർ ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.രാജേഷ്, ഹെൽത്ത് വിഭാഗത്തിന്റെ ചുമതലയുള്ള പത്മരാജൻ, അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ അനിൽ സ്‌കൂൾ പ്രിൻസിപ്പൽ സി.ഡി.സജിവ്, റോവർ സ്‌കൗട്ട് ലീഡർ ജെറിൻ ജോസ്, റെയിഞ്ചർ ലീഡർ ട്വിങ്കിൾ ജേക്കബ്, ഷിജോ ആന്റണി, അൽഫോൻസാ ജസ്റ്റിൻ, സീനിയർ റോവർ മേറ്റ് ഋതുൽ ജോസഫ് ഷാജി, അഭി അജീഷ്, സീനിയർ റേഞ്ചർ മേറ്റ് ഏർലിൻ റോസ് ബിജു, ദേവനന്ദ ബിജു എന്നിവർ നേതൃത്വം നൽകി. ഒന്ന് ,രണ്ട് വർഷ റോവർ റേഞ്ചർ വിദ്യാർത്ഥികളാണ് ശുചീകരണ ദൗത്യത്തിന് ഇറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |