
തളിപ്പറമ്പ് : മാവിച്ചേരി താജുൽ ഉലമ സുന്നീ മസ്ജിദ് ആന്റ് മർകസുൽ ഉലൂം മദ്രസ, കേരള മുസ്ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച മഹബ്ബ 2025 സമാപിച്ചു. മാവിച്ചേരി മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാൻ സിയാറത്ത്, മഹ്ളറത്തുൽ ബദ്രിയ്യ , മർകസുൽ ഉലും മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്ന്, ദഫ് പ്രദർശനം മാവിച്ചേരി ഹയാത്തുൽ ഇസ്ലാം മദ്രസ സീനിയർ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ് മുട്ട് എന്നിവ ഇതോടനുബന്ധിച്ച് നടന്നു. സമാപന പൊതുസമ്മേളനത്തിൽ ഇ.പി.ഉമ്മർ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സാന്ത്വന കേന്ദ്രം കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാദ്ധ്യക്ഷൻ പട്ടുവം കെ.പി.അബുബക്കർ മുസ്ലിയാർ നാടിന് സമർപ്പിച്ചു. സംഗമം താജുൽ ഉലമ സുന്നീ മസ്ജിദ് ഇമാം ടി.കെ മൻസൂർ അമാനി ഏര്യം ഉദ്ഘാടനം ചെയ്തു. കെ.പി ഷംസുദ്ദീൻ സമ്മാനവിതരണം നടത്തി. ഒ.മുഹമ്മദ് റഷീദ് സ്വാഗതവും ഒ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |