SignIn
Kerala Kaumudi Online
Saturday, 25 April 2026 4.15 AM IST

ട്രേഡ് യൂണിയൻ വാഹന ജാഥ

Increase Font Size Decrease Font Size Print Page
trade
ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ ന്യൂമാഹി ടൗണിൽ സി.പി മുരളി ഉദ്ഘാടനം ചെയ്യുന്നു.

ന്യൂമാഹി: തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, കർഷക ദ്രോഹ വിത്തു ബിൽ പിൻവലിക്കുക, ദേശീയ വൈദ്യുത ഭേദഗതി നിയമം റദ്ദാക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി 12ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം തലശ്ശേരി ഏരിയയിൽ പര്യടനം നടത്തുന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ ന്യൂമാഹി ടൗണിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി മുരളി ഉദ്ഘാടനം ചെയ്തു. എ. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡറും സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ. മനോഹരൻ, എം. ബാലൻ, എസ്.കെ വിജയൻ, വടക്കൻ ജനാർദ്ദനൻ, പി.പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു. ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഇന്ന് പൊന്ന്യം പാലത്ത് സമാപിക്കും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.