
പയ്യന്നൂർ : പ്ലസ് വൺ, പ്ലസ് ടു കെമിസ്ട്രി പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി യൂത്ത് സെന്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി രസതന്ത്രം അദ്ധ്യാപകനും റിസർച്ച് സ്‌കോളറുമായ സി.വി.രാജു നയിക്കുന്ന സൗജന്യ രസതന്ത്ര ശില്പശാല ' കെമിസ്ട്രി നൈറ്റ്സിന് ' തുടക്കമായി.ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ശിവകുമാർ മുഖ്യാതിഥിയായി. റിവിഷൻ മെറ്റീരിയലുകളുടെ പ്രകാശനം കണ്ണൂർ സർവ്വകലാശാല ഡി.എസ്.എസ്. ഡോ.കെ.വി.സുജിത്ത് നിർവ്വഹിച്ചു.ഒ.ബി. സുനീഷ് അദ്ധ്യക്ഷത വഹിച്ചു. എം.സുധീർ ഇ.പി. ഹരീഷ് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്. രജനീകാന്ത് സ്വാഗതവും എസ് പ്രശാന്ത് നന്ദിയും പറഞ്ഞു. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ വിദ്യാലയങ്ങളിലെ അമ്പത് വിദ്യാർഥികളാണ് ക്ലാസ്സിൽ പങ്കെടുക്കുന്നത്. തുടർച്ചയായി ആറാമത് വർഷമാണ് സൗജന്യ രസതന്ത്ര ശില്പശാല സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |