കണ്ണൂർ ഡി.സി.സിയിൽ ആഹ്ലാദം മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും പ്രവർത്തകർ

Friday 15 May 2026 12:13 AM IST
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതറിഞ്ഞ് കണ്ണൂർ ഡി.ഡി.സി. ഓഫീസിൽ പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് കേക്ക് മുറിച്ച് പ്രവർത്തകർക്കൊപ്പം സന്തോഷം പങ്കിടുന്നു

കണ്ണൂർ: വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ കണ്ണൂർ ഡി.സി.സി. ആസ്ഥാനത്ത് ആഹ്ലാദ പ്രകടനങ്ങൾ അരങ്ങേറി. ഹൈക്കമാൻഡ് പ്രഖ്യാപനം വന്നതിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറോളം പ്രവർത്തകർ ഡി.സി.സി. ആസ്ഥാനത്ത് ഒത്തുചേർന്നു. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. 11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് അന്ത്യം കുറിച്ച ഹൈക്കമാൻഡ് തീരുമാനം 'ഐക്യത്തിന്റെ വിജയ'മെന്ന് നേതാക്കൾ വിശേഷിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, വി.പി. അബ്ദുൾ റഷീദ്, റിജിൽ മക്കുറ്റി, കെ.പി. ഷാജു, പി. മാധവൻ, പി. മുഹമ്മദ് ഷമ്മാസ് തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിച്ചു.