മലപ്പുറം: ജില്ലാ ക്രീഡാഭാരതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അണ്ടർ 19 ഇന്റർ സ്‌കൂൾ കബഡി ചാമ്പ്യൻഷിപ്പ് ഇന്ന് എടപ്പാൾ ഗവ. എച്ച്.എസ്.എസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ തിരഞ്ഞടുത്ത എട്ട് സ്‌കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. മത്സരവിജയികൾ എറണാംകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുമെന്ന് ക്രീഡാ ഭാരതി ജില്ലാ പ്രസിഡന്റ് കെ.ജനചന്ദ്രൻ, സെക്രട്ടറി സുബോധ് മേലയിൽ, ജോയിന്റ് സെക്രട്ടറി കെ.ചന്ദ്രൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
