ബ്രണ്ണൻ വൈസ് മെൻസ് വുമൺസ് ക്ലബ്ബ്
Friday 15 May 2026 12:19 AM IST
തലശ്ശേരി: സ്ത്രീകൾക്ക് സാമൂഹ്യ സേവന മേഖലയിൽ സജീവമാവാൻ രൂപീകരിച്ച ബ്രണ്ണൻ വൈസ് മെൻസ് വുമൺസ് ക്ലബ്ബ് ഈ മാസം 23 മുതൽ പ്രവർത്തനമാരംഭിക്കും. പാരീസ് പ്രസിഡൻസി ഹാളിൽ ചേരുന്ന ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂത്തുപറമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൈസ് വുമൺസ് ക്ലബ്ബ് ഓഫ് കൂത്തുപറമ്പ് ഷീ റോസാണ് ബ്രണ്ണൻ തലശ്ശേരി വൈസ് മെൻസ് ക്ലബ്ബിന്റെ സ്പോൺസർമാർ. 50 അംഗങ്ങളെ ക്ലബിൽ ഉൾപ്പെടുത്തും. പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനം വൈസ് മെൻസ് ഇന്റർ നാഷണൽ വെസ്റ്റ് ഇന്ത്യാ റീജണൽ ഡയറക്ടർ പി.എസ്. ഫ്രാൻസിസ് 23ന് രാവിലെ 11ന് നിർവ്വഹിക്കും. വാർത്താസമ്മേളനത്തിൽ എ.ടി. സവിത, എം. രമണി, ഉഷ വിശ്വം, ചന്ദ്രി മനാട്ട്, യശോദ പയ്യൻ, സി. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.