ബാലഗോകുലം വാർഷികാഘോഷം

Monday 18 May 2026 12:11 AM IST
ബാലഗോകുലം വാർഷികാഘോഷം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: പൊയിലൂർ നവനീതം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പൊയിലൂർ സരസ്വതി വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു ഉദ്ഘാടനം ചെയ്തു. നവനീതം ബാലഗോകുലം രക്ഷാകർത്തൃ സമിതി പ്രസിഡണ്ട് ടി.പി ബാബു അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ല സെക്രട്ടറി ഷിനോജ് ഗോകുല പരിചയം നടത്തി. പൊയിലൂർ മേഖലയിലെ ആദ്യകാല സംഘപരിവാർ പ്രവർത്തകരായ എൻ. രാഘവൻ, ബാലഗോകുലം മുൻ താലൂക്ക് സെക്രട്ടറി ഭാസ്‌കരൻ എന്നിവരെ ആദരിച്ചു. സംഘപരിവാർ ആശയങ്ങൾ പൊയിലൂർ, പാനൂർ മേഖലയിൽ പ്രചരിപ്പിക്കുകയും താലൂക്കിന്റെ വിവിധ മേഖലകളിൽ ബാലഗോകുലം യൂണിറ്റുകൾ കെട്ടിപ്പടുക്കാൻ അക്ഷീണം പ്രവർത്തിച്ചവരുമാണ് എൻ. രാഘവൻ, ഭാസ്‌കരൻ എന്നിവർ. ഗോകുലം അംഗങ്ങളായ ശ്രീനന്ദ, ശ്രീതുളസി എന്നിവർ പ്രാർത്ഥന ചൊല്ലി. ശ്രീതു മനോജ് ഗോകുലഗീതം ആലപിച്ചു. വേദലക്ഷ്മി സ്വാഗതം പറഞ്ഞു.