കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റിയോഗം

Tuesday 19 May 2026 12:03 AM IST
കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും ജനജീവിതം ദുസ്സഹമാക്കുന്ന വിലവർദ്ധനവ് പിൻവലിക്കണമെന്നും കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വാണിജ്യ ഗ്യാസിന്റെ വില ഒറ്റയടിക്ക് 993 വർദ്ധിപ്പിച്ച നടപടി ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഇത് നീതീകരിക്കത്തക്കതല്ല. യോഗം സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണൻ, രവീന്ദ്രൻ കോയോടൻ, സി. രത്നാകരൻ, എ.കെ സുധാകരൻ, വി.വി ഉപേന്ദ്രൻ, കെ.വി ഭാസ്‌കരൻ, പി.പി ചന്ദ്രാംഗതൻ, എം.ജി ജോസഫ്, കെ. മോഹനൻ, പി. സുഖദേവൻ, ഗീത കൊമേരി, കോടൂർ കുഞ്ഞിരാമൻ, അജിത കോളി, നാരായണൻ കൊയിറ്റി, ശ്രീധരൻ, എൻ. തമ്പാൻ എന്നിവർ പ്രസംഗിച്ചു.