ആർ ജെ.ഡി ജില്ലാ നേതൃയോഗം
കാഞ്ഞങ്ങാട്:ആർ.ജെ.ഡി ജില്ലാനേതൃയോഗം സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം എം.കുഞ്ഞമ്പാടി, സിദ്ദിഖ് അലി മൊഗ്രാൽ, വി.വി.പുരുഷോത്തമൻ, സിദ്ദിഖ് റഹ്മാൻ, അഡ്വ. കെ.എം.ഹസൈനാർ, അഡ്വ.കെ.വി.രാമചന്ദ്രൻ ,കെ.അമ്പാടി, എം.മനു, പി.വി.തമ്പാൻ, യു.കെ.ജയപ്രകാശ്, വി.വി.വിജയൻ, ഇ.ബാലകൃഷ്ണൻ, അഡ്വ.പി.രമാദേവി, സ്കറിയ മാലോ കെ.വി.മായാകുമാരി, വി.കെ.ചന്ദ്രൻ | എം.ചന്ദ്രശേഖരൻ, കെ.വി.രഘൂത്തമൻ, വത്സല ഉദുമ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു.എം.പി.വീരേന്ദ്രകുമാറിൻറ് ആറാം ചരമവാർഷിക ദിനമായ 28ന് യൂണിറ്റ് തലങ്ങളിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണയോഗങ്ങളും ജൂൺ 5ന് തൃക്കരിപ്പൂരിൽ അനുസ്മരണ സമ്മേളനവുംപരിസ്ഥിതി സമ്മേളനവും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.