ബലിപെരുന്നാൾ കിറ്റ് വിതരണം
Wednesday 20 May 2026 9:34 PM IST
കാഞ്ഞങ്ങാട്:പടന്നക്കാട് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ക്ഷേമനിധി ബോർഡിന് കീഴിലുള്ള റെയിഞ്ച് പരിധിയിലെ മദ്രസകളിൽ സേവനമനുഷ്ഠിക്കുന്ന ഉസ്താദുമാർക്ക് ബലി പെരുന്നാൾ കിറ്റ് നൽകി. നിടുങ്കണ്ട ഹയാത്തുൽ ഇസ്‌ലാം മദ്‌റസയിൽ ഹാഷിം തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി എച്ച് മുസ്തഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. നാസിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നദീർ അൽ അസ്ഹരി ആമുഖ ഭാഷണം നടത്തി.കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം അബ്ദുസമദ് ഹാജി നിടുങ്ങണ്ട നിർവഹിച്ചു. മുഹമ്മദ് കുഞ്ഞി ദാരിമി, അർഷദ് നദ്‌വി നിസാമി, അബൂബക്കർ സിദ്ദീഖ് അൽ അഫ്‌ളലി തുടങ്ങിയവർ സംബന്ധിച്ചു .സമാപന ദുആ മജ്‌ലിസിന് യാസർ ഹുസൈൻ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. അബ്ദുറഹ്മാൻ മിസ്ബാഹി സ്വാഗതവും അബ്ദുൾ ഖാദർ ഫൈസി നന്ദിയും പറഞ്ഞു.