സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതൽ

Friday 22 May 2026 9:10 PM IST

പയ്യാവൂർ: കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും പൈസക്കരി സ്‌പോർട്സ് അക്കാഡമിയുടേയും സംയുക്താഭിമുഖ്യത്തിൽ 6 വയസിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതൽ പൈസക്കരി ദേവമാതാ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രമുഖ ക്രിക്കറ്റ് പരിശീലകരും രഞ്ജി താരങ്ങളും നേതൃത്വം നൽകുന്ന ക്യാമ്പ് രാവിലെ ഏഴരക്ക് ആരംഭിക്കും. വളർന്നു വരുന്ന താരങ്ങൾക്ക് ക്രിക്കറ്റ് പരിശീലനത്തിന് പുറമേ ക്രിക്കറ്റ് നിയമങ്ങൾ, ഫിസിക്കൽ ഫിറ്റ്നസ്, പേഴ്സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്നിവക്ക്കൂടി ക്യാമ്പിൽ പ്രാധാന്യം നൽകുന്നുണ്ട്. പെൺകുട്ടികൾക്കും ക്യാമ്പിൽ ക്രിക്കറ്റ് പരിശീലനം നൽകും പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ 23 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:9495971867, 96458 33961.