സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് ഇന്ന്

Friday 22 May 2026 9:17 PM IST

കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്റർ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഇന്ന് രാവിലെ ഒൻപതര മുതൽ ഉച്ച 12 വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ, ഓഫീസ് സ്റ്റാഫ്, മാനേജർ ട്രെയിനി, ഫിനാൻഷ്യൽ കൺസൽട്ടന്റ്,ഗ്രാജ്വേറ്റ് സെയിൽസ് ട്രെയിനി തസ്തികകളിലാണ് ഒഴിവുകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ രണ്ട് സെറ്റ് ബയോഡാറ്റ സഹിതം എത്തണം. ഫോൺ: 0497 2703130.