ജില്ലാതല വളണ്ടിയർ സംഗമം
Friday 22 May 2026 9:21 PM IST
തലശ്ശേരി : കഴിഞ്ഞ 20 വർഷത്തിലേറെയായി വീടുകളിലെത്തി കിടപ്പു രോഗികളെ സൌജന്യമായി പരിചരിച്ചു വരുന്ന പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂർ നാളെ തലശ്ശേരിയിൽ ജില്ലാതല വളണ്ടിയർ സംഗമം സംഘടിപ്പിക്കുന്നു. തലശ്ശേരി ടി.സി. മുക്കിലെ ഇസ്ലാമിക് സെന്ററിൽ രാവിലെ 10 ന് ചലച്ചിത്ര സംവിധായകൻ പ്രദിപ് ചൊക്ലി ഉദ്ഘാടനം ചെയ്യും. ജില്ലാ തലചിത്ര രചനാ മത്സര വിജയി കൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്യും. ജില്ലയിലെ 62 യൂണിറ്റുകളിൽ നിന്നായി 300 ഓളം വളണ്ടിയർമാർ സംഗമത്തിൽ പങ്കെടുക്കും.വിവിധ വിഷയങ്ങളിൽ ഹരിദാസ് ഓമാനൂർ, ഡോ.സിസ്റ്റർ വിനീതാ ടോം, സുനിൽ മാങ്ങാട്ടിടം, ഡോ.കെ.കെ.ലതീഷ് കുമാർ, കെ.ഡി.ജോസഫ് എന്നിവർ ക്ലാസ്സെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ സുനിൽ മാങ്ങാട്ടിടം, കെ.വി.ശശിധരൻ, സാജു ജോസഫ് ചെമ്പേരി, എ.സി.എം.ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.