പുന്നോൽ സഹ. ബാങ്ക് മങ്ങാട്‌ പെരിങ്ങാടി ശാഖ

Saturday 30 May 2026 9:40 PM IST

ന്യൂമാഹി: പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ മങ്ങാട്‌ പെരിങ്ങാടി ശാഖ തലശ്ശേരി–മാഹി ബൈപാസിലെ മങ്ങാട് അണ്ടർബ്രിഡ്ജിന് സമീപം പ്രവർത്തനമാരംഭിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ കാരായി രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ പി.പി. രാജേഷ് നിക്ഷേപ സമാഹരണ പദ്ധതിയും സേഫ് ഡെപ്പോസിറ്റ് ലോക്കർ സംവിധാനവും ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രജിത്ത് ഭാസ്‌കർ, ധർമ്മടം യൂണിറ്റ് ഇൻസ്‌പെക്ടർ എം.വി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ അംഗങ്ങൾക്കും ഇടപാടുകാർക്കും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ശാഖ സജ്ജീകരിച്ചിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് കെ.എം രഘുരാമൻ സ്വാഗതവും സെക്രട്ടറി കെ.വി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.