SignIn
Kerala Kaumudi Online
Thursday, 19 September 2024 2.33 PM IST

തെയ്യകോലാധാരികൾക്ക് സ്നേഹാദരം

Increase Font Size Decrease Font Size Print Page
muchilott

ചാവശേരി: വാണിയ സമുദായ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിയിൽ കാക്കടവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ സ്നേഹാദരം 2022 പരിപാടിയുടെ ഭാഗമായി വ്യാഴവട്ടക്കാലവും അതിൽ കൂടുതൽ വർഷവും മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിഞ്ഞ തെയ്യം കോലധാരികളെയും മുഖത്തെഴുത്ത് കലാകാരനെയും ആദരിച്ചു.അച്ചൂട്ടി പെരുവണ്ണാൻ, വിശാലൻ പെരുവണ്ണാൻ, ബാബു പെരുവണ്ണാൻ, രാജേഷ് പെരുവണ്ണാൻ, പ്രജീഷ് പെരുവണ്ണാൻ, അനീഷ് പെരുവണ്ണാൻ എന്നിവരെയാണ് ആദരിച്ചത്. സ്നേഹാദരം പരിപാടി സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപ്പാടം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ജോയിന്റ് സെക്രട്ടറി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിരാമൻ കോമരം, ബാലകൃഷ്ണൻ കോമരം തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. ഷിബു പാതിരിയാട് വിശദീകരണം നടത്തി. ലിബിൻ കല്യാൺ, വി.നാരായണൻ തായിനേരി, പി.ഗോപാലൻ, പി.വി.നാരായണൻ കൂവേരി, പി.വി.മോഹനൻ, രാമർകുട്ടി, എൻ.കുഞ്ഞിരാമൻ, ശശികുമാർ നെല്യാട്, കെ.കെ.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.