കാഞ്ഞങ്ങാട്: അര നൂറ്റാണ്ട് മുമ്പ് പ്രവർത്തനം നിലച്ചുപോയ പുല്ലൂരിലെ അഡ്വ. പി.കൃഷ്ണൻ നായർ സ്മാരക ലൈബ്രറിയെ പുനരുജ്ജീവിപ്പിക്കാൻ നാട് കൈകോർത്തു. വണ്ണാർ വയലിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പുസ്തനിധി സ്വരൂപണത്തിന് തുടക്കമായി. ഗ്രന്ഥശാലയുടെ ഭാര്യ എസ്.കെ.നാരായണി പുസ്തക നിധിയിലേക്കുള്ള ആദ്യ കിറ്റ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഏറ്റുവാങ്ങി. കെ.കുഞ്ഞമ്പുവും പുസ്തക നിധിയിലേക്ക് കിറ്റ് കൈമാറി. ഡോ.സി.ബാലൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ആഗസ്ത് ഏഴിന് മന്ത്രി എം.വി.ഗോവിന്ദൻ ഗ്രന്ഥശാല കെട്ടിടം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ പത്മനാഭൻ പടിഞ്ഞാറേ വീട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം.വി.നാരായണൻ, ഡോ.സി.ബാലൻ, ഈശ്വരൻഎമ്പ്രാന്തിരി, പെരിയകുഞ്ഞമ്പുനായർ, നാരായണൻമാടിക്കാൽ, അനിൽപുളിക്കാൽ , കെ.വി.ദാമോദരൻ, എം.ചന്ദ്രൻ , പി. ജനാർദ്ദനൻ, ദാമോദരൻ ബേങ്കാട്ട്, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |