പഴയങ്ങാടി:കല്യാശ്ശേരി റവന്യൂ ബ്ലോക്ക് ആരോഗ്യമേള പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്നു എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ആരോഗ്യ - അനുബന്ധ സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.നാരായണനായ്ക്,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽകുമാർതുടങ്ങിയവർ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു,സുനിൽകുമാർ,പി.ഇ. വിജയൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.വിമല , പ്രേമ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |