SignIn
Kerala Kaumudi Online
Thursday, 19 September 2024 11.57 AM IST

വാനര വസൂരി ; കേന്ദ്ര ആരോഗ്യ സംഘം പയ്യന്നൂർ നഗരസഭ സന്ദർശിച്ചു.

Increase Font Size Decrease Font Size Print Page
pnr
വാനര വസൂരി രോഗം സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭാ പ്രദേശം കേന്ദ്ര ആരോഗ്യ സംഘം സന്ദർശിച്ച് നഗരസഭ ചെയർപേഴ്സൺ അടക്കമുള്ള അധികൃതരോട് വിവരങ്ങൾ ആരായുന്നു

പയ്യന്നൂർ : സംസ്ഥാനത്ത് രണ്ടാമത്തെ വാനര വസൂരി രോഗം സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭ പ്രദേശത്ത് കേന്ദ്ര ആരോഗ്യ സംഘം സന്ദർശിച്ചു. പ്രതിരോധ മുൻകരുതൽ നടപടികളിൽ സംഘം സംതൃപ്തി അറിയിച്ചതായി നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതനായ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്.

രോഗബാധിതനായ വ്യക്തി ചികിത്സയ്ക്കായി എത്തിയ ആശുപത്രിയും വീടും സംഘം സന്ദർശിച്ചു. വീട്ടിൽ നിരീക്ഷണത്തിലുള്ള കുടുംബാംഗങ്ങളുമായി ഇവർ ആശയവിനിമയം നടത്തി.എൻ.എസ്.ജി.സി. ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുൽക്കർണി, എം.ഒ.എച്ച്. ഡബ്ല്യു . അഡ്വൈസർ ഡോ.പി.രവീന്ദ്രൻ , പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. രുചി ജയിൻ എന്നിവരുൾപ്പെടുന്ന സംഘത്തെ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, നഗരസഭ മുൻ വൈസ് ചെയർമാൻ കെ.പി.ജ്യോതി, നഗരസഭ കൗൺസിലർ ദാക്ഷായണി, ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ: ഷാജ്, ഡോ.പ്രീത,പഴയങ്ങാടി താലൂക്കാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ്, ആരോഗ്യ പ്രവർത്തകരായ ആർ.സന്തോഷ്, ആതിര ,ബീന, രാധ, കെ.വി.സുധാകരൻ, സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.