കാഞ്ഞങ്ങാട് : പടന്നക്കാട് കാർഷിക കോളേജിൽ നാളികേരദിനാഘോഷത്തോടൊപ്പം ഓണാഘോഷവും സംഘടിപ്പിച്ചു. സിനിമാനടൻ. പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.. നാളികേരദിനത്തോടനുബന്ധിച്ച് നാളികേരാധിഷ്ടിത ഭക്ഷ്യോൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായിരുന്നു. നാളികേര ഗവേഷണരംഗത്ത് വലിയ സംഭാവനകൾ നൽകിയിട്ടുള്ള, നാളികേര മിഷൻ മുൻ അസോസിയേറ്റ് ഡയറക്ടർമാരായിരുന്ന ഡോ.പി.സി.ബാലകൃഷ്ണൻ, ഡോ. ജയപ്രകാശ് നായക്ക് എന്നിവരെയും. തെങ്ങോലയിൽ നിന്ന് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ബ്രൌൺറീഡ് അഗ്രിവേസ്റ്റ് ഇന്നൊവേഷൻസ് എന്ന സ്റ്റാർട്ടപ്പ് സ്ഥാപനം നടത്തുന്ന രാജ് കുമാറിനെയും ആദരിച്ചു. പ്രൊഫ.കെ.എം.ശ്രീകുമാർ സ്വാഗതം പറഞ്ഞു. കോളേജ് ഡീൻ ഡോ.പി.കെ.മിനി അദ്ധ്യക്ഷത വഹിച്ചു. ഡോ.ബിനിത.എൻ.കെ, ഡെന്നി.സി.വി, നരേന്ദ്രൻ.ടി.വി, സുരേന്ദ്രൻ പി.വി. എന്നിവർ സംസാരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരവും വിവിധ കലാകായിക മത്സരപരിപാടികളും സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |