SignIn
Kerala Kaumudi Online
Saturday, 21 September 2024 8.56 AM IST

പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിയ യുവാവ് പിടിയിൽ

Increase Font Size Decrease Font Size Print Page
kathi

മട്ടന്നൂർ: ചാലോടിനടുത്ത് തെരൂറിലെ പെട്രോൾ പമ്പ് ജീവനക്കാരനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പമ്പ് ജീവനക്കാരനായ കുടുക്കി മൊട്ട സ്വദേശി വിനോദിനാണ് വെട്ടേറ്റത്. സംഭവത്തിൽ തെരൂർ പാലയോട് സ്വദേശി ജിതനെ മട്ടന്നൂർ പൊലീസ് ഇൻസ്‌പെകടർ എം.കൃഷ്ണൻ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഒൻപതു മണിയോടെ പമ്പിലെത്തിയ യുവാവ് നൂറ് രൂപയ്ക്ക് ബൈക്കിൽ പെട്രോൾ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ച ഇയാളുമായി ജീവനക്കാരനായ വിനോദ് വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നാലെ പതിനൊന്നു മണിയോടെ വാക്കത്തിയുമായെത്തിയ ജിതൻ വിനോദിനെ അക്രമിക്കുകയായിരുന്നു. വിനോദിന്റെ കൈക്കാണ് വെട്ടേറ്റത്. അക്രമത്തെ തുടർന്ന് ബോധരഹിതനായ ജീവനക്കാരനെ ഉടനെ മട്ടന്നൂരിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി സിസി ടിവി പരിശോധിച്ചതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ജിതൻ പിടിയിലായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.