SignIn
Kerala Kaumudi Online
Saturday, 21 September 2024 5.58 AM IST

പയ്യന്നൂർ നഗരസഭ മലയാള ഭാഷാചരണം

Increase Font Size Decrease Font Size Print Page
malayalam
പയ്യന്നൂരിൽ മലയാള ഭാഷാചരണ പരിപാടികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : നഗരസഭയിൽ മലയാള ഭാഷാചരണ പരിപാടികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.ബാലൻ , ടി.വിശ്വനാഥൻ, വി.വി.സജിത, ടി.പി. സെമീറ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, സുപ്രണ്ട് ഹരിപ്രസദ് എന്നിവർ സംസാരിച്ചു.ഭരണഭാഷ മാതൃഭാഷ എന്ന വിഷയത്തിൽ കൗൺസിലർ കെ.യു. രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. തുടർന്ന് ഭരണഭാഷ പ്രതിജ്ഞ എടുത്തു.

തുടർന്നുള്ള ദിവസങ്ങളിൽ ഭാഷയും അധികാരവും എന്ന വിഷയത്തിൽ പി.കെ.സുരേഷ് കുമാറും

ഭാഷയും നവോത്ഥാനവും എന്ന വിഷയത്തിൽ എം.പ്രസാദും മാദ്ധ്യമങ്ങളും ഭാഷ ഭരണനിർവ്വഹണവും എന്ന വിഷയത്തിൽ സദാശിവൻ ഇരിങ്ങനും ഭരണഭാഷയുടെ പെണ്ണനുഭവങ്ങൾ എന്ന വിഷയത്തിൽ സരളഭായിയും സമാപന ദിവസമായ ഏഴിന് ' ഭാഷയും - സംസ്കാരവും ' എന്ന വിഷയത്തിൽ സി.എം.വിനയചന്ദ്രനും പ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.