കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറിയും എം.ഡി.എക്സ് ലബോറട്ടറിയും ചേർന്ന് സൗജന്യ ജീവിതശൈലീ രോഗനിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും 14 ന് രാവിലെ 8 മുതൽ 10 വരെ കുശവൻകുന്ന് റോട്ടറി സെന്ററിൽ നടക്കും. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ഡോ.സി.ശ്രീകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്യും. പ്രമേഹം, കൊളസ്ട്രോൾ, യൂറിക്ക് ആസിഡ്, രക്തസമ്മർദം എന്നിവയ്ക്കാണ് പരിശോധന. തെരഞ്ഞെടുത്ത 25 പേർക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകും. എല്ലാവർക്കും പ്രഭാതഭക്ഷണം ഒരുക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് തുടർപരിശോധകൾക്ക് 50 ശതമാനം ഇളവ് നൽകും. ഫോൺ : 9447470531, 9847327405.
റോട്ടറി പ്രസിഡന്റ് കെ.കെ.സെവിച്ചൻ, സെക്രട്ടറി പ്രവീൺ.ആർ.ഷേണായ്, നിയുക്ത പ്രസിഡന്റുമാരായ ശ്യാംകുമാർ പുറവങ്കര, അഡ്വ.എ.രാധാകൃഷ്ണൻ, എം.ഡി.എക്സ് ലാബ് മാനേജർ സി.പ്രസന്നകുമാർ, റോട്ടറി പ്രവർത്തകരായ വി.വി.ഹരീഷ്, എൻ.സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |