തൃക്കരിപ്പൂർ:സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കലാ അദ്ധ്യാപകർക്കുള്ള മൂന്ന് ദിവസത്തെ പരിശീലനത്തിന് തുടക്കം കുറിച്ചു. പഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിനും കലാപഠന പ്രവർത്തനങ്ങളുടെ പഠനതന്ത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള സിദ്ധി വികസിപ്പിച്ചെടുക്കലുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെയും സമഗ്ര ശിക്ഷയിലേയും കണ്ണൂർ കാസർകോട് ജില്ലകളിലെ കലാ അദ്ധ്യാപകർക്കുള്ള റീജണൽ റസിഡ്യൻഷ്യൻ പരിശീലനമാണ് കൊടക്കാട് കദളീവനത്തിൽ തുടക്കമായത്. ചിത്രകല, സംഗീതം, നൃത്തം, നാടകം, എന്നീ കലാ മേഖലകളിൽ ആഴത്തിലുള്ളതും അനുഭവാധിഷ്ഠിതവുമായ പരിശീലനമാണ് നൽകുന്നത്. കലാ പഠനത്തിൽ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളും പരിശീലനത്തിൽ പരിചയപ്പെടുത്തും. പരിശീലനപരിപാടി പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ എം.എം.മധുസൂദനൻ , ഈശ്വരൻ നമ്പൂതിരി മാസ്റ്റർ, അരവിന്ദാക്ഷൻ, ഉപേന്ദ്രൻ ചിറ്റാരിക്കൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |