മധൂർ:അർബുദരോഗനിയന്ത്രണത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ മധൂർ ഉളിയത്തടുക്ക അടൽജി ഹാളിൽ വച്ച് പഞ്ചായത്ത് തല പരിശീലന പരിപാടി സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികൾ,ആരോഗ്യപ്രവർത്തകർ,ആശ,കുടുംബശ്രീ സി. ഡി. എസ്, എ.ഡി.എസ് പ്രവർത്തകർക്കാണ് പരിശീലനം.പഞ്ചായത്തിലെ 20 വാർഡുകളിൽ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ബോധവത്കരണം നടത്തി ഹൈറിസ്ക്ക് ഗ്രൂപ്പിന്റെ പട്ടിക തയ്യാറാക്കി സ്ക്രീനിംഗ് നടത്തും. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഉമേശ് ഗട്ടി ഉളിയ അദ്ധ്യക്ഷം വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.
മോഹനൻ എന്നിവർ ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പർമാരായ സി.എച്ച്.ഉദയകുമാർ,ഹബീബ് ചെട്ടും കുഴി, ഇ.അമ്പിളി, ഹനീഫ അറന്തോട്, ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൺ എസ്. ജി,എം.ജംസീൽ ,കെ.കെ.ആദർശ് , ജെ.പി.എച്ച്.എൻമാരായ ശാന്ത,ഷാന,ജിൻസി, സബീന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |