പിലിക്കോട് : പിലിക്കോട് ശ്രീ കോതോളി കന്നി രാശി തറവാട് മൂവാണ്ട് കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീർ , "ചങ്ങലാട്ട " യുടെ പ്രകാശനം പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി.പ്രസന്നകുമാരി പ്രശസ്ത മറത്തുകളി വിദഗ്ദ്ധൻ പി.പി.മാധവൻ പണിക്കർക്കു നൽകി പ്രകാശനം ചെയ്തു.മധു കോതോളി അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സുജീഷ് പിലിക്കോട്, സോവനീർ പരിചയപ്പെടുത്തി സംസാരിച്ചു.തറവാട് മൂപ്പൻ, കെ.വി.കുഞ്ഞിരാമൻ, പഞ്ചായത്തംഗങ്ങളായ നവീൻ ബാബു, വി.വി.സുലോചന , ക്ഷേത്ര സമിതി സെക്രട്ടറി കെ വി.പവിത്രൻ , പ്രസിഡന്റ് കെ.വി.ഭരതൻ, ടി. രാജൻ, കെ.വി.രാഘവൻ സംസാരിച്ചു. സോവനീർ കമ്മിറ്റി കൺവീനർകെ.വി.പ്രദീപൻ സ്വാഗതവും വൈസ് ചെയർമാൻ കെ.വി.ജയൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |