കാഞ്ഞങ്ങാട്: മാലിന്യമുക്ത നഗരത്തിനായി ഒത്തുചേർന്ന് മുന്നേറാം എന്ന സന്ദേശവുമായി തുണി സഞ്ചി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തുണി സഞ്ചികൾ നൽകി ചോയ്യങ്കോട് ലയൺസ് ക്ലബ്. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സന്ദർശനത്തിന്റെ ഭാഗമായാണ് മാലിന്യ നഗരത്തിനായുള്ള മാതൃകാപരിപാടി നടത്തിയത്. ഡിസ്ട്രിക്ട് ഗവർണർ കെ.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ അംഗങ്ങൾക്കും പിന്നീട് നാട്ടുകാർക്കും നൽകും. ചോയങ്കോട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അനീഷ് ചായ്യോത്ത് അദ്ധ്യക്ഷത വഹിച്ചു. ചിത്രലേഖ രാമചന്ദ്രൻ, ജില്ലാ കാബിനറ്റ് സെക്രട്ടറി പി. ഗംഗാധരൻ, ജി.എൽ.ടി കോഡിനേറ്റർ വി. വേണുഗോപാൽ, കാസർകോട് ജില്ലാ സെക്രട്ടറി കെ. സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ബിനോയ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രസിഡന്റ് വി.വി രഞ്ജിരാജ് സ്വാഗതവും ട്രഷറർ വി.വി മനോജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |