ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
Tuesday 12 May 2026 12:09 AM IST
പടന്നക്കാട്: നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാടിൽ 2026-27 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ നികത്തുന്നതിലേക്കായി 14ന് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സുവോളജി, കോമേഴ്‌സ് എന്നീ വിഷയങ്ങളിലും, 18ന് ബോട്ടണി, കെമിസ്ട്രി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലും 20ന് ഇക്കണോമിക്സ്, മലയാളം, ഫിസിക്സ്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും അഭിമുഖം നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടർ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത നെറ്റ്/പിഎച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത ദിവസങ്ങളിൽ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകേണ്ടതാണ്. നെറ്റ്/പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.