ചേർത്തല: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന 'നന്മയോളം, നമ്മുടെ കേരളം ' സാംസ്‌കാരിക കൂട്ടായ്മ 14ന് രാവിലെ 10.30ന് ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് രാഘവൻ അദ്ധ്യക്ഷനാകും. പ്രതിഭാസംഗമം ചേർത്തല നഗരസഭാ ചെയർമാൻ എസ് സോബിനും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി എബ്രഹാമും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എസ്.മായാഭായ് മുഖ്യപ്രഭാഷണവും ജില്ലാ പ്രസിഡന്റ് സിബിൾ ബെർണാഡ് ഗുരുവന്ദനവും നടത്തും.കൗൺസിലർ ബീന അജി മാതാപിതാക്കന്മാരേയും സ്‌കൂൾ പ്രിൻസിപ്പൽ എൻ.കെ.ഹരികുമാർ കലാപ്രതിഭകളേയും ആദരിക്കും.സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.സന്ധ്യ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കെ.ജി.സ്റ്റെല്ല നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
