SignIn
Kerala Kaumudi Online
Wednesday, 13 May 2026 4.49 AM IST

'വിയർപ്പിൽ വരച്ച വിധി' പ്രകാശനം ചെയ്തു

Increase Font Size Decrease Font Size Print Page
ad

ഹരിപ്പാട്: വിമുക്ത ഭടനും ‘ദിശ’ സൗജന്യ കായിക ക്ഷമത പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറും സാമൂഹ്യപ്രവർത്തകനുമായ കമലൻ കരുവാറ്റയുടെ ആത്മകഥ ‘വിയർപ്പിൽ വരച്ച വിധി’ പ്രകാശനം ചെയ്തു. കരുവാറ്റ എസ്.എൻ.ഡി.പി യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കവയിത്രി ശെൽവി റാണി വേണു പുസ്തകം പ്രകാശനം നിർവഹിച്ചു. പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങളായ കമലൻ കരുവാറ്റയുടെ പിതാവ് കമലാസനൻ മേപ്പിള്ളിലും മാതാവ് ഭാസുര മേപ്പിള്ളിലും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. സുരേഷ് മണ്ണാറശാല അദ്ധ്യക്ഷനായി. കവികളും ഗാനരചയിതാക്കളും പങ്കെടുത്ത കവിഅരങ്ങോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ദിശയുടെ സംഘാടകനായ ശാലിവാഹൻ സ്വാഗതം ആശംസിച്ചു. ചലച്ചിത്ര സീരിയൽ മിമിക്രി താരം കരുവാറ്റ ജയപ്രകാശ് പുസ്തക വിശകലനം നടത്തി.സൈനികനും ഷോർട്ട് ഫിലിം രചയിതാവും സംവിധായകനുമായ മൊട്ടവിള വിനോദ് , എസ്.എൻ.ഡി.പി സ്കൂൾ ഹെഡ്മിസ്ട്രസ് രാജി ടീച്ചർ, ആത്മവിദ്യാസംഘം പ്രതിനിധി ഡി.രഘു എന്നിവർ ആശംസകൾ നേർന്നു. അഭിനവ് ഓമനക്കുട്ടൻ മറുപടി പ്രസംഗം നടത്തി. ചടങ്ങിന് കമലൻ കരുവാറ്റയുടെ ഭാര്യ ചിത്ര നന്ദി പറഞ്ഞു. സൈനിക ജീവിതവും വ്യക്തിജീവിതത്തിലെ പോരാട്ടങ്ങളും കോർത്തിണക്കിയാണ് കമലൻ കരുവാറ്റ കൃതി ഒരുക്കിയിരിക്കുന്നത്.

TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL