കുടുംബശ്രീ ബാലസഭ കളിക്കൂട്ടം
Wednesday 27 May 2026 12:13 AM IST
ചെറുവത്തൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിൽ ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവൽ ചെറുവത്തൂർ പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനയരാജ് സ്വാഗതം പറഞ്ഞു. സി.ഡി.എസ് വൈസ്ചെയർപേഴ്സൺ ഫാരിസയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ വാർഡ് മെമ്പർമാരുടെയും സാന്നിദ്ധ്യമുണ്ടായി. സി.ഡി.എസ് മെമ്പർമാർ സി.ഡി.എസ് സപ്പോർട്ടിംഗ് സ്റ്റാഫ്, ബാലസഭ ആർ.പി, ബ്ലോക്ക് കോർഡിനേറ്റർമാർ, ഫെസ്റ്റിവൽ ആർ.പിമാരായ വിജയൻ മാഷ്, ദിജു കാരിയിൽ, സുനിത കയ്യൂർ തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ 148 കുട്ടികൾ പങ്കെടുത്തു. ബാലസഭ കൂട്ടുകാരിൽ പരിസ്ഥിതി സംരക്ഷണ ബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.