കബഡി പരിശീലനം സമാപിച്ചു
Wednesday 27 May 2026 12:11 AM IST
കാഞ്ഞങ്ങാട്: രാവണീശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ മുക്കൂട് ഒറവങ്കര ജില്ലാ പഞ്ചായത്ത് കബഡി കോർട്ടിൽ സംഘടിപ്പിച്ച സമ്മർ കബഡി പരിശീലന ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ സമാപനം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. വിജയൻ ഉദ്ഘാടനം ചെയ്തു. പരിശീലകനും ഇന്ത്യൻ കബഡി കോച്ചുമായ ജഗദീഷ് കുമ്പള വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോച്ച് ജഗദീഷ് കുമ്പളയെയും സഹ പരിശീലകനെയും അനുമോദിച്ചു. വാർഡ് മെമ്പർമാരായ ദീപ വിനോദൻ, എ. തമ്പാൻ, എം. ബാലകൃഷ്ണൻ, ഒ. മോഹനൻ, എം.കെ. ശിവന്യ, വൈഗ ഷൈജു, ലീമ സെബാസ്റ്റ്യൻ, ഷിജിത്ത്, രോഹിണി മാക്കി, പ്രകാശൻ പുതിയ കണ്ടം എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രിയ ടീച്ചർ സ്വാഗതവും ശശി ചിറക്കൽ നന്ദിയും പറഞ്ഞു.