ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് തുറന്നു

Wednesday 27 May 2026 12:14 AM IST
കിച്ചൻ ഷെഡിന്റെയും ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ സി.കെ സബിത നിർവഹിക്കുന്നു.

പുല്ലൂർ: പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കിച്ചൻ ഷെഡിന്റെയും ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ സി.കെ സബിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം.കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനീയർ ടി.വി രമ്യ, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ എം. മനോജ് കുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.വി മിനി, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. ബാലകൃഷ്ണൻ, എസ്.എം.സി അംഗം കെ. ഷാജി, മദർ പി.ടി.എ പ്രസിഡന്റ് കെ. നിഷ, കരാറുകാരായ ടി. തമ്പാൻ, അഷ്റഫലി കളപ്പുര എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ വി.കെ നളിനി സ്വാഗതവും സ്കൂൾ പ്രധാനാദ്ധ്യാപകൻ പി. ജനാർദ്ദനൻ നന്ദിയും പറഞ്ഞു.