ഡോ. കെ. ബിന്ദുവിന് യാത്രയയപ്പ്

Wednesday 03 June 2026 12:14 AM IST
ഡോ. കെ. ബിന്ദുവിന് ഡോ. എ. ഇന്ദു ഉപഹാരം നൽകുന്നു

കാഞ്ഞങ്ങാട്: സർവ്വീസിൽ നിന്നും വിരമിക്കുന്ന മടിക്കൈ ഗവൺമെന്റ് ആയുർവ്വേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദുവിന് യാത്രയയപ്പ് നൽകി. ഒറിക്സ് വില്ലേജിൽ യാത്രയയപ്പ് സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. ഇന്ദു ഉദ്ഘാടനം ചെയ്തു. ഡോ. കെ. ബിന്ദുവിന് ഉപഹാര സമർപ്പണവും നടത്തി. ഡോ. കെ.ആർ രഞ്ജിത്ത് അദ്ധ്യക്ഷനായി. ഡോ. ബിന്ദു സ്വാഗതം പറഞ്ഞു. ഡോ. വി. രാജീവൻ ഡോ. ബി. ലീന, ഡോ. ആർ. അഞ്ജു, ഡോ. എം.വി. സന്ധ്യ, സി. ഉഷ, കെ. പ്രിയ, കെ. പ്രേംരാജ്, വി. ജിജി, കെ. ദീപ്‌തി, കെ. ജിഷ, ജി.അരുൺ, എസ്.എൽ ശ്രീജ സംസാരിച്ചു. ഡോ. ബിന്ദു മറുപടി പ്രസംഗം നടത്തി. ഡോ. ഇ. ഭാഗ്യശ്രീ നന്ദി പറഞ്ഞു. അമൃതം ഫാർമസി ഉടമ ഡോ. കെ.പ്രേമചന്ദ്രന്റെ ഭാര്യയാണ് ഡോ. ബിന്ദു. അശ്വിൻ ചന്ദ്രൻ, അരുൺ ചന്ദ്രൻ എന്നിവർ മക്കളാണ്.