കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ കരുനാഗപ്പള്ളി യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.സോമൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. വിജയരാഘവൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബാലചന്ദ്രൻ നായർ റിപ്പോർട്ടും ട്രഷറർ ആർ.ചന്ദ്രൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.ചന്ദ്രബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ക്ഷേമനിധി ചെക്കും ചികിത്സാ ധന സഹായവും ജില്ലാ സെക്രട്ടറി ആർ.വിജയകുമാർ വിതരണം ചെയ്തു. പെൻഷൻ പരിഷ്കരിക്കുക പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക കുടിശ്ശികയായ ഫെസ്റ്റിവൽ അലവൻസ് നൽകുക, 2022 മുതൽ പെൻഷനായ ജീവനക്കാരുടെ പെൻഷനും പെൻഷൻ ആനുകൂല്യവും അടിയന്തരമായി വിതരണം ചെയ്യുക എന്നീ പ്രമേയങ്ങളും യോഗം പാസാക്കി. എം.വിജയരാഘവൻ (പ്രസിഡന്റ്), എം.എ.സമദ്, കെ.ചന്ദ്രബാബു (വൈസ് പ്രസിഡന്റുമാർ) കെ.രാധാകൃഷ്ണൻ (സെക്രട്ടറി),കെ. മോഹനൻ പിള്ള, കെ.ശശിധരൻ പിള്ള (ജോയിന്റ് സെക്രട്ടറിമാർ), പി.വി.രവീന്ദ്രൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |